അഞ്ചല്‍ സംഭവം; ഗണേഷ് കുമാറിനെതിരായ കേസ് പിന്‍വലിച്ചു

കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ അഞ്ചലില്‍ യുവാവിനേയും അമ്മയേയും കൈയ്യേറ്റം ചെയ്ത കേസില്‍ ഇരു കൂട്ടരും പോലീസ് സ്റ്റേഷനിലെത്തി പരാതി പിന്‍വലിച്ചു. ഗണേഷ് കുമാറിന്റെ പിഎ പ്രദീപും ഷീനയും മകന്‍ അന്തകൃഷ്ണനും സ്റ്റേഷനിലെത്തി സംഭവത്തില്‍ മൊഴി നല്‍കി. നേരത്തേ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇരു കൂട്ടരും കേസ് പിന്‍വലിക്കുന്നത് ഇപ്പോഴാണ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടെന്ന് ഷീന മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു കൂട്ടരും സ്റ്റേഷനിലെത്തി പരാതി പിന്‍വലിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here