Advertisement

അവസാന മിനിറ്റില്‍ തിരിച്ചടിച്ച് ഇറാന്‍; റൊണാള്‍ഡോ പെനല്‍റ്റി പാഴാക്കി (വീഡിയോ കാണാം)

June 26, 2018
Google News 15 minutes Read

അവസാന മിനിറ്റിലെ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇറാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും മത്സരത്തില്‍ ഓരോ ഗോളുകള്‍ വീതം സ്വന്തമാക്കി. അവസാന മിനിറ്റില്‍ വിഎആറിന്റെ സഹായത്തോടെയാണ് ഇറാന് പെനല്‍റ്റി ലഭിച്ചത്. ഇറാന് വേണ്ടി അന്‍സാരിഫാര്‍ഡാണ് പെനല്‍റ്റി ഗോള്‍ നേടിയത്. മത്സരത്തിന്റെ 45-ാം മിനിറ്റില്‍ റിക്കാര്‍ഡോ ക്വാറിസ്മയിലൂടെയായിരുന്നു പോര്‍ച്ചുഗലിന്റെ ഗോള്‍ നേട്ടം. പോര്‍ച്ചുഗല്‍ നായകന്‍ റൊണാള്‍ഡോ നിര്‍ണായക സമയത്ത് ലഭിച്ച പെനല്‍റ്റി നഷ്ടപ്പെടുത്തി. മത്സരത്തിന്റെ 83-ാം മിനിറ്റില്‍ റൊണാള്‍ഡോ മഞ്ഞകാര്‍ഡിനും അര്‍ഹനായി. മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും ഇറാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായിരിക്കുകയാണ്. അഞ്ച് പോയിന്റ് സ്വന്തമായുള്ള പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക്.

മത്സരത്തിന്റെ തുടക്കം മുതലേ പോര്‍ച്ചുഗല്‍ ആക്രമിച്ച് കളിക്കുന്ന കാഴ്ചയാണ് കണ്ടത്. ബോള്‍ പൊസഷനില്‍ പോര്‍ച്ചുഗല്‍ തന്നെയായിരുന്നു ആദ്യ പകുതിയില്‍ മുന്നിട്ട് നിന്നത്. മത്സരത്തിനിടയ്ക്ക് ഇറാന്‍ താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോംഗ് റേഞ്ചര്‍ ഷോട്ടിലൂടെ ഇറാന്റെ ഗോള്‍ പോസ്റ്റിലേക്ക് മത്സരത്തിന്റെ തുടക്കത്തില്‍ ആക്രമണം നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. ഗോള്‍ നേടാന്‍ ലഭിച്ച അവസരങ്ങളെല്ലാം പെനല്‍റ്റി ബോക്‌സിനരികില്‍ ഇറാനും നഷ്ടപ്പെടുത്തിയതോടെ ആദ്യ 40 മിനിറ്റുകള്‍ ഗോള്‍ രഹിതമായി. ബോള്‍ പൊസിഷനിലും പാസുകളിലും പോര്‍ച്ചുഗല്‍ ഇറാനേക്കാള്‍ ഏറെ മുന്നിലായിരുന്നു.

എന്നാല്‍, ഇറാന് അവസരങ്ങളൊരുക്കിയത് കൗണ്ടര്‍ അറ്റാക്കുകളായിരുന്നു. പ്രത്യാക്രമണങ്ങളിലൂടെ അതിവേഗം മുന്നേറാന്‍ ഇറാന് സാധിച്ചിരുന്നു. എന്നാല്‍, ഫിനിഷിംഗിലെത്തിക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോയി. പിന്നീട്, മത്സരത്തിന്റെ 45-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ലീഡ് സ്വന്തമാക്കി.  പോര്‍ച്ചുഗല്‍ താരം റിക്കാര്‍ഡോ ക്വറീസ്മയാണ് ഗോള്‍ നേടിയത്.

രണ്ടാം പകുതിയിലും പോര്‍ച്ചുഗല്‍ മുന്നേറ്റം തുടര്‍ന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പോര്‍ച്ചുഗലിന് ഒരു പെനല്‍റ്റി അവസരം ലഭിച്ചു. പെനല്‍റ്റി ബോക്‌സിന് സമീപം റൊണാള്‍ഡോയെ ഫൗള്‍ ഇറാന്‍ താരം ഫൗള്‍ ചെയ്തു. വിഎആര്‍ സഹായത്തോടെ റഫറി പെനല്‍റ്റി അനുവദിക്കുകയായിരുന്നു. എന്നാല്‍, പോര്‍ച്ചുഗല്‍ നായകന്‍ പെനല്‍റ്റി നഷ്ടപ്പെടുത്തി. ഇറാന്‍ ഗോളി അലിറെസ ബെയ്‌റാന്‍വന്‍ഡ് ക്രിസ്റ്റ്യാനോയുടെ പെനല്‍റ്റി തടയുകയായിരുന്നു.

പോര്‍ച്ചുഗല്‍ വിജയമുറപ്പിച്ച സമയത്താണ് ഇറാന് പെനല്‍റ്റി വീണുകിട്ടുന്നത്. വിഎആര്‍ സിസ്റ്റത്തിന്റെ സഹായത്തോടെ ലഭിച്ച പെനല്‍റ്റി അന്‍സാരിഫാര്‍ഡ് ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here