Advertisement

രാജ്യത്തിന് എന്തൊരു നാണക്കേടാണ്!!! മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

June 26, 2018
Google News 4 minutes Read
modi and rahulll

ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ സ്ത്രീ സുരക്ഷയില്‍ പിന്നിലാകുമ്പോള്‍ പ്രധാനമന്ത്രി പൂന്തോട്ടത്തില്‍ കാല്‍വിരലുകള്‍ കുത്തി യോഗാ വിഡിയോ ഉണ്ടാക്കുന്ന തിരക്കിലാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ കണക്കില്‍ നമ്മുടെ രാജ്യം അഫ്ഗാനിസ്ഥാനെയും സിറിയയേയും സൗദിയേയും പിന്നിലാക്കിയിരിക്കുന്ന സാഹചര്യത്തിലും പ്രധാനമന്ത്രി യോഗ ചെയ്യുന്ന തിരക്കിലാണ്. നമ്മുടെ രാജ്യത്തിന് ഇത് എന്തൊരു നാണക്കേടാണ്! – രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 550 ഓളം വിദഗ്ദർക്കിടയിൽ റോയിറ്റേഴ്‌സ് ഫൗണ്ടേഷൻ നടത്തിയ സർവേയിലാണ് രാജ്യത്തെ സ്ത്രീസുരക്ഷ അപകടത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here