റോഡിലെ കുഴിയില്‍ വീണ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ മരിച്ചു

മുബൈ പാല്‍ഘറില്‍ റോഡിലെ വലിയ കുഴിയില്‍ വീണ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ മരിച്ചു. സ്ക്കൂള്‍ ബസ് ഡ്രൈവറാണ് മരിച്ചത്. പ്രകാശ് ബാബു എന്നയാളാണ് മരിച്ചത്. ഇയാള്‍ ഓടിച്ച ബസ്സിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
അതിശക്തമായ മഴയില്‍ റോഡില്‍ വലിയ വെള്ളക്കെട്ട് ഉണ്ടായിരുന്നു. റോഡിലെ കുഴിയില്‍ കുടുങ്ങിയ ബസ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ്സില്‍ നിന്ന് രണ്ട് കുട്ടികള്‍ പുറത്ത് ഇറങ്ങി. ഈ കുട്ടികള്‍ റോഡിലെ കുഴിയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നാണ് പ്രകാശ് ഇവരുടെ അടുത്തേക്ക് എത്തിയത്. കുട്ടികളെ ബസ്സിലേക്ക് സുരക്ഷിതമായി പറഞ്ഞ് വിട്ട പ്രകാശ് അതിശക്തമായി ഒഴുകി വന്ന വെള്ളത്തില്‍പ്പെട്ട് ഗര്‍ത്തത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു.
pothole
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here