Advertisement

ആലുവയ്ക്കും ഇടപ്പള്ളിയ്ക്കുമിടയില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം (യാത്രക്കാര്‍ ശ്രദ്ധിക്കുക)

June 26, 2018
2 minutes Read

ആലുവ – ഇടപ്പള്ളി സെക്ഷനില്‍ സമ്പൂര്‍ണ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ മാസം 28 മുതല്‍ അടുത്ത മാസം 23 വരെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലൊഴികെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. ഈ കാലയളവില്‍, ജൂലൈ 3, 4, 10, 11, 17, 18 എന്നീ തിയതികളിലൊഴികെ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

ചൊവ്വ, ബുധന്‍ ദിവസങ്ങളിലൊഴികെ ഗുരുവായൂരില്‍ നിന്ന് രാത്രി 9.25 ന് പുറപ്പെടേണ്ട ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് 120 മിനിട്ട് വൈകി രാത്രി 11.25 ന് മാത്രമേ പുറപ്പെടുകയുള്ളൂ. മംഗലാപുരം – തിരുവനന്തപുരം എക്‌സ്പ്രസ് ചൊവ്വാഴ്ചകളിലും ബുധനാഴ്ചകളിലും ഒഴികെ അങ്കമാലി സ്‌റ്റേഷനില്‍ 90 മിനിട്ട് നിര്‍ത്തിയിടും. മധുര – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് ചൊവ്വാഴ്ചകളിലും ബുധനാഴ്ചകളിലും ഒഴികെ ആലുവയില്‍ 30 മിനിട്ട് നിര്‍ത്തിയിടും. ജൂലൈ 2, 9, 16, 23 തിയതികളില്‍ ഭാവ്‌നഗര്‍ – കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് അങ്കമാലിയില്‍ 45 മിനിട്ട് നിര്‍ത്തിയിടും. ഈ മാസം 28, ജൂലൈ 5, 12, 19 തിയതികളില്‍ ബിക്കാനീര്‍ – കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് അങ്കമാലിയില്‍ 45 മിനിട്ടും, പട്‌ന – എറണാകുളം പ്രതിവാര എക്‌സ്പ്രസ് ആലുവയില്‍ 80 മിനിട്ടും നിര്‍ത്തിയിടും.

29, ജൂലൈ 6, 13, 20 വെരാവല്‍ – തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് അങ്കമാലിയില്‍ 45 മിനിട്ട് നിര്‍ത്തിയിടും. 30, ജൂലൈ 7, 14, 21 ഗാന്ധിധാം – നാഗര്‍കോവില്‍ പ്രതിവാര എക്‌സ്പ്രസ് അങ്കമാലിയില്‍ 45 മിനിട്ട് നിര്‍ത്തിയിടും. ജൂലൈ 1, 8, 15, 22 ഓഖ – എറണാകുളം ദ്വൈവാര എക്‌സ്പ്രസ് അങ്കമാലിയില്‍ 45 മിനിട്ട് നിര്‍ത്തിയിടും. ഹൈദരാബാദ് – കൊച്ചുവേളി എക്‌സ്പ്രസ് ആലുവയില്‍ 140 മിനിട്ടും, ഹസ്രത്ത് നിസാമുദ്ദീന്‍ – തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് അങ്കമാലിയില്‍ 45 മിനിട്ടും നിര്‍ത്തിയിടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top