മെസി…നീയറിഞ്ഞാ ഞാനും പെട്ടൂട്ടാ!!! (ട്രോളുകള്‍ കാണാം)

കുക്കുടന്‍
‘എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തതുല്യമോ വിപരീതമോ ആയ പ്രതിപ്രവര്‍ത്തനം ഉണ്ടെന്നാണ്’ ന്യൂട്ടന്‍ പറഞ്ഞിരിക്കുന്നത്. ‘മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍’ എന്നും പറഞ്ഞിട്ടുണ്ട് (ന്യൂട്ടനല്ല, വേറെ ആരോ). ഇതെല്ലാം എന്തിനാണ് ഇവിടെ പറഞ്ഞതെന്നാണ് എല്ലാവരുടെയും സംശയം. ഇത്തവണത്തെ ലോകകപ്പ് കളിക്കുന്ന കളിക്കാരില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള മൂന്ന് കളിക്കാര്‍ ആരൊക്കെയാണ്? ഒരു സംശയവുമില്ലാതെ പറയാം മെസി, റൊണാള്‍ഡോ, നെയ്മര്‍…ആദ്യ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ ട്രോളന്‍മാര്‍ നെഞ്ചത്ത് കയറിയിരുന്ന് മേഞ്ഞ രണ്ടുപോരാണ് മെസിയും നെയ്മറും. ആദ്യ രണ്ട് മത്സരങ്ങളിലാകട്ടെ റോണോ വീരപുരുഷനായി. മികച്ച പ്രകടനം റോണോയെ ട്രോളന്‍മാര്‍ക്കിടയില്‍ വീരനായകനാക്കി. എന്നാല്‍, അദ്ദേഹത്തിന് ഇറാനെതിരായ മത്സരത്തില്‍ അടിതെറ്റി.
റൊണാള്‍ഡോ പാഴാക്കിയ പെനാല്‍റ്റി
Ronaldo DENIED#PORIRN pic.twitter.com/6wG1G8l49P
— STEPOVER (@StepoverFC) June 25, 2018
മെസിയെ എല്ലാവരും ട്രോളാന്‍ കാരണം അദ്ദേഹം ഐസ്‌ലാന്‍ഡിനെതിരായ മത്സരത്തിന്റെ നിര്‍ണായക സമയത്ത് പെനാല്‍റ്റി നഷ്ടപ്പെടുത്തിയതാണ്. ആ മത്സരത്തിന്റെ തലേദിവസം പെനാല്‍റ്റി അവസരം കൃത്യതയോടെ ലക്ഷ്യത്തിലെത്തിച്ച റൊണാള്‍ഡോയെ കാണിച്ചായിരുന്നു മെസിയെ എല്ലാവരും ട്രോളിയത്. ഏത് സമയത്തും ഗോള്‍ നേടാന്‍ ഞങ്ങളുടെ റൊണാള്‍ഡോയ്ക്ക് സാധിക്കും, നിങ്ങളുടെ മെസിയാകട്ടെ പെനാല്‍റ്റി പോലും ഗോള്‍ ആക്കിയില്ലല്ലോ എന്ന് ചോദിച്ചായിരുന്നു അന്നത്തെ ട്രോള്‍. എന്നാല്‍, ഇന്നലെ കഥ മാറി…ന്യൂട്ടന്‍ പറഞ്ഞത് ശരിയാണെന്ന് തോന്നിച്ചു…മെസിയുടെയും അര്‍ജന്റീനയുടെയും ആരാധകര്‍ കാത്തിരുന്നത് സംഭവിച്ചു. പോര്‍ച്ചുഗല്‍ – ഇറാന്‍ മത്സരത്തില്‍ പറങ്കിപടയുടെ നായകന് അടിതെറ്റി. ട്രോളന്‍മാര്‍ നൈസായിട്ട് പ്ലേറ്റ് മാറ്റി.
ട്രോളാന്‍ തുടങ്ങിയാല്‍ സാക്ഷാല്‍ ദൈവം തമ്പുരനായാലും ട്രോളന്‍മാരും വിടില്ല. മത്സരത്തിന്റെ 53-ാം മിനിറ്റിലാണ് റൊണാള്‍ഡോയ്ക്ക് പെനാല്‍റ്റി ലഭിക്കുന്നത്. എന്നാല്‍, വിഎആര്‍ സഹായത്തോടെ ലഭിച്ച പെനാല്‍റ്റി
ലക്ഷ്യത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഐസ്‌ലാന്‍ഡ് ഗോളി മെസിയുടെ പെനാല്‍റ്റി കിക്ക് തടുത്തിട്ടതിന് സമാനമായി റൊണാള്‍ഡോയുടെ പെനാല്‍റ്റി കിക്ക് ഇറാന്‍ ഗോളി പോസ്റ്റിലേക്കെത്താതെ കാത്തു. തുടര്‍ന്നങ്ങോട്ട് ട്രോളുകളുടെ മഴയായിരുന്നു.
ഒരു ഗോളിന് പോര്‍ച്ചുഗല്‍ മുന്നിട്ടുനില്‍ക്കുമ്പോഴായിരുന്നു പെനല്‍റ്റി അവസരം ലഭിച്ചത്. മത്സരത്തിന്റെ 90 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു പെനല്‍റ്റി അവസരത്തിലൂടെ ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു. മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു. ഇറാനെതിരായ മത്സരം വിജയിച്ചിരുന്നെങ്കില്‍ പോര്‍ച്ചുഗലിന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക് കടക്കാമായിരുന്നു. മത്സരം സമനിലയില്‍ പിരിഞ്ഞതിനാല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്താണ് പറങ്കിപ്പട.
റൊണാള്‍ഡോയെ ട്രോളാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ അനുവദിക്കുന്നില്ല. അവര്‍ കട്ടയ്ക്ക് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. ലോകകപ്പില്‍ ഇതിനോടകം മൂന്ന് ഗോളുകള്‍ ഞങ്ങളുടെ റോണോ നേടി കഴിഞ്ഞു. മെസിയാകട്ടെ ഒരു ഗോള്‍ പോലും നേടിയിട്ടില്ല. ഈ പ്രത്യേക സാഹചര്യം കണക്കിലെടുക്കുമ്പോള്‍ റൊണാള്‍ഡോ പെനാല്‍റ്റി
നഷ്ടപ്പെടുത്തിയതില്‍ ഇത്ര കളിയാക്കാനൊന്നുമില്ലെന്നാണ് പ്രതിരോധ നിര അവകാശപ്പെടുന്നത്.
എന്തായാലും മലയാളികളുടെ സമ്മര്‍ദ്ദമില്ലാതെ ലോകകപ്പ് വേദികളില്‍ ഇതിഹാസ താരങ്ങള്‍ക്ക് പോലും പന്ത് തട്ടാന്‍ കഴിയാത്ത അവസ്ഥയാണ്. മലയാളി ട്രോളന്‍മാരുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് റഷ്യയില്‍ പന്ത് തട്ടാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് മാത്രമാണ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here