ചെങ്ങന്നൂരില്‍ വാഹനാപകടം; നാല് മരണം

accident at thevara kundanoor bridge killed one

ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. മിനിലോറിയും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മിനിലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ്സിലുണ്ടായിരുന്ന അഞ്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ചെങ്ങന്നൂര്‍ മുളക്കുഴിയിലാണ് അപകടം നടന്നത്. ആലപ്പുഴ സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top