റഷ്യയില്‍ നാടകീയം!!! ഗ്രൂപ്പ് ‘ഡി’ യില്‍ നിന്ന് ക്രൊയേഷ്യയ്‌ക്കൊപ്പം അര്‍ജന്റീനയും പ്രീക്വാര്‍ട്ടറിലേക്ക്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ തിങ്ങിനിറഞ്ഞ കാല്‍പന്ത് ആരാധകര്‍ ആര്‍ത്തുവിളിച്ചു; ‘വാമോസ് അര്‍ജന്റീന!!’ ലോകകപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ അര്‍ജന്റീന പുറത്താകുമെന്ന സാഹചര്യത്തില്‍ മെസിയും കൂട്ടരും കാല്‍പന്ത് ലോകത്തെ അതിശയിപ്പിച്ചിരിക്കുന്നു. ഗ്രൂപ്പ് ‘ഡി’ യിലെ രണ്ടാം സ്ഥാനക്കാരായി അര്‍ജന്റീനയും പ്രീക്വാര്‍ട്ടറിലേക്ക്. നിര്‍ണായക മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് കയറിയിരിക്കുന്നത്. നൈജീരിയയെ തോല്‍പ്പിച്ച അര്‍ജന്റീനയ്ക്ക് ഗ്രൂപ്പില്‍ നാല് പോയിന്റാണ് ഉള്ളത്. ‘ഡി’ ഗ്രൂപ്പില്‍ ആദ്യ സ്ഥാനക്കാരായ ക്രൊയേഷ്യയും പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. മൂന്ന് പോയിന്റുമായി നൈജീരയയാണ് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത്. ഒരു പോയിന്റ് മാത്രമുള്ള ഐസ്‌ലാന്‍ഡ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെ നേരിടും. കരുത്തരായ ഫ്രാന്‍സാണ് അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടറിലെ എതിരാളികള്‍.
Never in doubt.
Was it? ?#NGAARG #ISLCRO pic.twitter.com/i2YhosG1Aa— FIFA World Cup ? (@FIFAWorldCup) June 26, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here