രാജ്യസഭാ ഉപാധ്യക്ഷന്‍ സ്ഥാനത്തേക്ക് തൃണമൂല്‍ സ്ഥാനാര്‍ത്ഥി; പിന്തുണക്കാമെന്ന് കോണ്‍ഗ്രസ്

രാജ്യസഭാ ഉപാധ്യക്ഷന്‍ സ്ഥാനത്തുനിന്ന് പി.ജെ. കുര്യന് ഒഴിയുന്ന പശ്ചാത്തലത്തില്‍ പുതിയ ഉപാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ സജീവമാക്കി പ്രതിപക്ഷം. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നാകും സ്ഥാനാര്ത്ഥിയെത്തുക. പ്രതിപക്ഷനിരയുടെ സ്ഥാനാര്‍ത്ഥിയായി തന്റെ പാര്‍ട്ടിയിലെ സുകേന്ദര്‍ ശേഖര്‍ റോയിയുടെ പേര് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റ് പ്രതിപക്ഷ കക്ഷികളില്‍ മിക്കവയും റോയിയുടെ കാര്യത്തില്‍ സമ്മതം അറിയിച്ചപ്പോഴും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരണം നത്തിയിരുന്നില്ല. എന്നാല്‍ 2019 ലെ പൊതുതിരഞ്ഞെടുപ്പിലെ വിശാല പ്രതിപക്ഷ ഐക്യം മുന്‍നിര്‍ത്തി തൃണമൂല്‍ എംപിയെ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here