നടിയെ ആക്രമിച്ച കേസ്; പ്രതീഷ് ചാക്കോ രാജു ജോസഫ് എന്നിവരുടെ ഹർജി കോടതി തള്ളി

കേസിൽ തെളിവു നശിപ്പിച്ചതിന് വിചാരണ നേരിടുന്ന പൾസർ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ രാജു ജോസഫ് എന്നിവരുടെ ഹർജി കോടതി തള്ളി. നടിയെ ആക്രമിച്ച കേസിൽ പ്രതികൾ സഹകരിക്കുന്നില്ലെന്നും ആവശ്യങ്ങൾ ഉന്നയിച്ച് തുടരെ ഹർജികൾ നൽകി കേസ് വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്നും എറണാകുളം സെഷൻസ് കോടതിയുടെ നിരീക്ഷിച്ചു.
നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചെന്നതാണ് പ്രതീഷ് ചാക്കോയ്ക്കും രാജു ജോസഫിനുമെതിരെയുള്ള കേസ്. മുഖ്യപ്രതി പൾസർ സുനി ഇവരെയാണ് ഫോൺ ഏൽപിച്ചതെന്നാണ് കണ്ടെത്തൽ. ഇവരെ വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് കേസ് വേഗത്തിൽ തീർക്കേണ്ടേതിന്റെ ആവശ്യകത കോടതി ചൂണ്ടിക്കാണിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here