പൊരുതി…പൊരുതി…പൊരുതി വീണു!!! ജര്‍മനി ലോകകപ്പില്‍ നിന്ന് പുറത്ത്

19 ലോകകപ്പ് കളിച്ചവര്‍, എല്ലാ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടം കടന്ന് പ്രീക്വാര്‍ട്ടറിലെത്തിയവര്‍, നാല് തവണ ലോക ചാമ്പ്യന്‍മാര്‍, നിലവിലെ ചാമ്പ്യന്‍മാര്‍…അതെല്ലാം ചരിത്രമാണ്. ഇതാ, കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ സുന്ദരമായ കവിത രചിച്ചവര്‍ റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്!!! നിര്‍ണായ മത്സരത്തില്‍ ദക്ഷിണ കൊറിയ ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്തേക്ക്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ജര്‍മനി ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താകുന്നത്. ഗ്രൂപ്പ് എഫില്‍ നിന്ന് സ്വീഡനും മെക്‌സിക്കോയും പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പിലെ മറ്റൊരു നിര്‍ണായക മത്സരത്തില്‍ സ്വീഡന്‍ മെക്‌സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. രണ്ട് വീതം കളികള്‍ വിജയിച്ച സ്വീഡനും മെക്‌സിക്കോയും ആറ് പോയിന്റ് സ്വന്തമാക്കിയാണ് പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചത്. ഒരു കളി മാത്രം വിജയിച്ച ജര്‍മനിയും ദക്ഷിണ കൊറിയയും മൂന്ന് പോയിന്റ് മാത്രം സ്വന്തമാക്കി മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന മിനിറ്റിലായിരുന്നു ദക്ഷിണ കൊറിയയുടെ രണ്ട് ഗോളുകളും പിറന്നത്. കളിയിലുടനീളം ജര്‍മനിയാണ് മുന്നേറ്റം നടത്തിയത്. എന്നാല്‍, കാല്‍പന്ത് കളി ഇങ്ങനെയാണ്…അപ്രതീക്ഷിതമായിരിക്കും എല്ലാം!!! സോച്ചിയില്‍ ജര്‍മന്‍ ആരാധകര്‍ കണ്ണീരൊഴുക്കി…അതിശക്തരെന്ന് കാല്‍പന്ത് ലോകം വിധിയെഴുതിയവര്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്ക്!!!
Speechless ? Germany are out of the #WorldCup. #DieMannschaft #ZSMMN #KORGER 2-0 pic.twitter.com/FhN2QtNZmp
— Germany (@DFB_Team_EN) June 27, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here