Advertisement

ക്രൊയേഷ്യ ഐസ്‌ലാന്‍ഡിനെ പൂട്ടി (2-1)

June 27, 2018
13 minutes Read

ക്രൊയേഷ്യ ഐസ്‌ലാന്‍ഡിനെ പൂട്ടി (2-1) ‘ഡി’ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ക്രൊയേഷ്യ – ഐസ്‌ലാന്‍ഡ് മത്സരത്തില്‍ ക്രൊയേഷ്യയ്ക്ക് വിജയം. ഐസ്‌ലാന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഇന്‍ജുറി ടൈമിലാണ് ക്രൊയേഷ്യയുടെ വിജയഗോള്‍ പിറന്നത്. ഐസ്‌ലാന്‍ഡിനെ പരാജയപ്പെടുത്തിയ ക്രൊയേഷ്യ 9 പോയിന്റുമായി ഡി ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായി.

ആദ്യ പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചു. ഐസ്‌ലാന്‍ഡിനും ക്രൊയേഷ്യയ്ക്കും ഒരു പോലെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ പിറന്നില്ല. പന്ത് കൈവശം വെക്കുന്നതില്‍ ക്രൊയേഷ്യ ഒരുപടി മുന്നിലായിരുന്നു. എന്നാല്‍, ഗോള്‍ നേടാന്‍ സാധിക്കാതെ പോയി. രണ്ടാം പകുതിയിലേക്കെത്തിയ ക്രൊയേഷ്യ കൂടുതല്‍ ആക്രമിച്ച് കളിച്ചു. മത്സരത്തിന്റെ 53-ാം മിനിറ്റില്‍ ബഡല്‍ജിയിലൂടെ ക്രൊയേഷ്യ ലീഡ് സ്വന്തമാക്കി. ക്രൊയേഷ്യയുടെ പല അവസരങ്ങളും ഐസ്‌ലാന്‍ഡിന്റെ പോസ്റ്റില്‍ തട്ടി പുറത്തുപോയത് ഗോളുകളുടെ എണ്ണം കുറച്ചു.

എന്നാല്‍, മത്സരം 76-ാം മിനിറ്റിലെത്തിയപ്പോള്‍ ഐസ്‌ലാന്‍ഡിനെ ഭാഗ്യം തുണച്ചു. ക്രൊയേഷ്യയ്ക്ക് ഐസ്‌ലാന്‍ഡ് മറുപടി നല്‍കിയത് പെനാല്‍റ്റിയിലൂടെയാണ്. 76-ാം മിനിറ്റില്‍ ഇല്‍ഫി സിഗര്‍ഡ്‌സണിലൂടെ ഐസ്‌ലാന്‍ഡ് സമനില പിടിച്ചു.

എന്നാല്‍, ക്രൊയേഷ്യ വീണ്ടും തിരിച്ചടിച്ചു. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ ഇവാന്‍ പെര്‍സിച്ചാണ് ക്രൊയേഷ്യയുടെ വിജയഗോള്‍ സ്വന്തമാക്കിയത്. ക്രൊയേഷ്യയോട് പരാജയപ്പെട്ട ഐസ്‌ലാന്‍ഡ് ഒരു പോയിന്റുമായി ലോകകപ്പില്‍ നിന്ന് പുറത്തേക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top