Advertisement

അമ്മയില്‍ നിന്നുള്ള നടിമാരുടെ രാജി അഭിനന്ദനാര്‍ഹമെന്ന് വിഎസും കാനവും

June 27, 2018
0 minutes Read

അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുള്ള ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി അടക്കം നാലു പേര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചത് ധീരമായി നടപടിയാണെന്ന് വി.എസ് പറഞ്ഞു. സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് അമ്മ സ്വാതന്ത്ര്യം നല്‍കുന്നില്ല. സിനിമാവ്യവസായത്തിന് സംഘടന ഗുണം ചെയ്യില്ലെന്നും വി.എസ്. ആരോപിച്ചു.

നടിമാര്‍ ജനാധിപത്യപരമായി പ്രതിഷേധം അറിയിച്ചത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. അമ്മയുടെ നിലപാടുകള്‍ക്കെതിരെ പത്ത് വര്‍ഷം മുന്‍പ് പ്രതിഷേധിച്ച വ്യക്തിയാണ് താനെന്നും കാനം പറഞ്ഞു. ഈ സംഭവത്തിന്റെ പേരിൽ ഇടത് എംഎൽഎമാർ രാജി വച്ച് പോകേണ്ട കാര്യമില്ല. മുന്നണി തീരുമാനങ്ങളൊന്നും അവർ ലംഘിച്ചിട്ടില്ല. ഇത് അവരുടെ സംഘടനയുടെ ആഭ്യന്തരപ്രശ്നം മാത്രമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top