ദിലീപിനെ തിരിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് അമ്മയ്ക്ക് നടിമാരുടെ കത്ത്

മലയാള ചലച്ചിത്ര താരസംഘടന അമ്മയ്ക്ക് ഒരു കൂട്ടം നടിമാർ കത്ത് നൽകി. പത്മപ്രിയ, രേവതി, പാർവ്വതി എന്നിവരാണ് അമ്മയ്ക്ക് ഔദ്യോഗികമായി ക്തത് നൽകിയത്.
വീണ്ടും ജനറൽ ബോഡി യോഗം വിളിക്കണമെന്നും ദിലീപിനെ തിരിച്ചെടുത്തത് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാനായി അമ്മ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും കത്തിൽ ചോദിക്കുന്നുണ്ട്. ജൂലൈ 13 നോ 14 നോ ആണ് യോഗം വിളിക്കാൻ താരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
കത്ത് നൽകിയ കാര്യവും കത്തും ഡബ്ലിയുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.
നേരത്തെ അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത നടപടി ഡബ്ലിയുസിസി എന്തുകൊണ്ട് ചോദ്യംചെയ്തില്ലെന്ന വാദം ഉണ്ടായിരുന്നു. എന്നാൽ ഡബ്ലിയുസിസിയുടേയും അമ്മയുടേയും അംഗങ്ങളായ പാർവതി, രേവതി, പത്മപ്രിയ എന്നിവർ കത്ത് നൽകിയതിലൂടെ ഇതിന് ഉത്തരമായിരിക്കുകയാണ്. ഒപ്പം ഡബ്ലിയുസിസിയിലെ നാല് നടിമാർ മാത്രമാണ് അമ്മയിൽ നിന്ന് രാജിവെച്ചതെന്നും സംഘടനയിലെ പിളർപ്പാണ് ിത് കാണിക്കുന്നതെന്നും ആരോപണങ്ങൾ എത്തിയിരുന്നു. അമ്മയ്ക്ക് കത്ത് കൊടുത്ത നടപടിയിലൂടെ ഇതിനും മറുപടിയായിരിക്കുകയാണ്.