കേരളത്തിന് എയിംസ്; കേന്ദ്രമന്ത്രി ഉറപ്പു നൽകിയെന്ന് മന്ത്രി കെ കെ ശൈലജ

കേരളത്തിന് എയിംസ് നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ഉറപ്പു നൽകിയെന്ന് മന്ത്രി കെ കെ ശൈലജ. സ്ഥലത്തിന്റെ കാര്യത്തിൽ പ്രതിസന്ധിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ഇതിനായി 200 ഏക്കർ സ്ഥലം കോഴിക്കോട് തയ്യാറാണെന്നും കെകെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചു.
കോഴിക്കോട് കിനാലൂരിൽ എയിംസിനായി 200 ഏക്കർ ഭൂമി തയ്യാറാണെന്നും ശൈലജ ടീച്ചർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതിനിടെ നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രം നൽകിയ സഹായത്തിന് സംസ്ഥാന സർക്കാർ നന്ദി അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും നേതൃത്വത്തിൽ നിപ പ്രതിരോധ മരുന്നിനായി ഗവേഷണം നടത്തുന്നുണ്ട്. ഗവേഷണത്തിൽ കേരളത്തെ ഭാഗമാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here