Advertisement

ഇൻസ്റ്റഗ്രാം ലൈറ്റ് എത്തി

June 29, 2018
Google News 0 minutes Read
instagram lite introduced

ഇൻസ്റ്റഗ്രാം ലൈറ്റ് അവതരിപ്പിച്ചു. നിലവിൽ ഇൻസ്റ്റഗ്രാം ഇപ്പോൾ 2ജി നെറ്റ്വർക്കിലും മറ്റും പ്രവർത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇൻസ്റ്റഗ്രാം ലൈറ്റ് എത്തുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.

വെറും 573 കെബിയാണ് ഈ ആപ്പിൻറെ വലിപ്പം. 32 എംബി പ്രധാന ആപ്പിൻറെ വലിപ്പം നോക്കുമ്പോൾ 1/55 മാത്രമാണ് ഇൻസ്റ്റഗ്രാം ലൈറ്റിൻറെ വലിപ്പം. പേജുകൾ എടുക്കാനും, ഇൻസ്റ്റഗ്രാം സ്റ്റോറീസ് കാണുവാനും ഈ ആപ്പ് ഉപകാരപ്രഥമാണ്.

2015 ൽ ഫേസ്ബുക്ക് പുറത്തിറക്കിയ ഫേസ്ബുക്ക് ലൈറ്റ് വൻ ജനപ്രീതി നേടിയിരുന്നു. ഏതാണ്ട് 20 കോടി ഡൗൺലോഡ് ഈ ആപ്പ് നേടിയിരുന്നു. ഇതിൻറെ തുടർച്ച എന്ന നിലയിൽ പുതിയ ഇൻസ്റ്റഗ്രാം ലൈറ്റ് പതിപ്പ്. നേരത്തെ മെസഞ്ചറിനും ഫേസ്ബുക്ക് ലൈറ്റ് പതിപ്പ് ഇറക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here