മൂന്ന് കാലുകളും, 4 സ്തനങ്ങളും, 2 ലൈംഗികാവയവങ്ങളുമായി ഒരു സ്ത്രീ !

മൂന്ന് കാലുകളും, 4 സ്തനങ്ങളും, 2 ലൈംഗികാവയവങ്ങൾ..കേൾക്കുമ്പോൾ ഒരു വിചിത്ര ജീവിയെ കുറിച്ചാണ് പറയുന്നതെന്ന് തോന്നുമെങ്കിലും ഇതൊരു സ്ത്രീയെ കുറിച്ചാണ്. കെട്ടുകഥകളിലെ കഥാപാത്രമൊന്നമല്ല, മറിച്ച് ഒരു കാലത്ത് ജീവിച്ചിരുന്ന യഥാർത്ഥ മനുഷ്യ സ്ത്രീ; പേര് ബ്ലാഞ്ചെ ഡുമാസ്.
1860 ൽ ഫ്രഞ്ചുകാരനായ അച്ഛനും ആഫ്രിക്കക്കാരിയായ അമ്മയിലുമാണ് ബ്ലാഞ്ചേ ജനിച്ചത്. പണ്ടുകാലത്ത് ശാരീരിക വൈകല്യങ്ങളോടുകൂടി ജനിക്കുന്ന കുട്ടികൾ തെരുവ് പ്രകടനങ്ങളും സർക്കസുകളും മറ്റുമായാണ് ജീവിതം കഴിച്ചുകൂട്ടിയിരുന്നത്. അങ്ങനെയായിരുന്നു ബ്ലാഞ്ചെയുടേയും ബാല്യകാലം.
രണ്ട് കാലുകളും അതോടൊപ്പം തന്നെ അത്ര കൃത്യമല്ലാത്തൊരു കാലുമാണ് ബ്ലാഞ്ചേക്കുളളത്. കാലിനു സമീപമായി രണ്ട് മാറിടങ്ങൾകൂടിയുണ്ടായിരുന്നു ബ്ലാഞ്ചെക്ക്.
ബെച്‌ലിംഗർ എന്ന വ്യക്തി തന്റെ ‘ഹ്യൂമൻ ഓഡിറ്റീസ്; എ ബുക്ക് ഓഫ് നേച്ചേഴ്‌സ് അനോമലീസ്’ എന്ന ബുക്കിൽ ബ്ലാഞ്ചേയുടെ ജീവിതവും ഉൾപ്പെടുത്തിയതോടെയാണ് അവരെക്കുറിച്ച് ലോകമറിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here