Advertisement

ജെസ്‌ന മാഹിയില്‍? പോലീസ് തെരച്ചില്‍ നടത്തുന്നു

June 30, 2018
0 minutes Read
5 lakhs rupees declared for anyone giving information about jesna

എരുമേലിയില്‍ നിന്ന് കാണാതായ കോട്ടയം സ്വദേശിനി ജെസ്‌ന മറിയത്തെ മാഹിയില്‍ കണ്ടതായി സൂചന. മാഹിയില്‍ പോലീസ് തെരച്ചില്‍ നടത്തുന്നു. പല്ലില്‍ ക്ലിപ്പ് ഇട്ടിരുന്ന ജെസ്‌നയെ ക്ലിപ്പ് ഒഴിവാക്കിയ രീതിയില്‍ കണ്ടതായാണ് ലഭിച്ചിരിക്കുന്ന വിവരം. മാഹിയില്‍ കണ്ട പെണ്‍കുട്ടിക്ക് ജെസ്‌നയുമായി വളരെയധികം രൂപസാദ്യശ്യമുണ്ടെന്ന് പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തുന്നത്.

മാഹി പൂഴിക്കാല റൊമാനാ ക്വാട്ടേഴ്‌സില്‍ താമസിക്കുന്നതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. സ്ഥലത്ത് പോലീസ് അന്വേഷണം പുരോഗമിക്കുന്നു. പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തതായും സൂചന. മാര്‍ച്ച് 22 നാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ എരുമേലിയില്‍ നിന്ന് കാണാതായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top