സോഷ്യൽ മീഡിയയിൽ വൈറലായി ‘സഖാവ്’ എന്ന മമ്മൂട്ടി പോസ്റ്റർ

അടുത്തിടെ പ്രചരിച്ച ഒരു വാർത്തയാണ് മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനായി വേഷമിടുന്നു എന്നത്. വാർത്ത സ്ഥിരീകരിച്ച് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച് ഒരു കാലകാരൻ ഒരുക്കിയ പോസ്റ്ററാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സാനി യാസ് എന്ന കലാകാരനാണ് ഈ പോസ്റ്ററിന് പിന്നിൽ. വിരട്ടലും വിലപേശലും ചങ്കുറപ്പോടെ നേരിട്ട ഇരട്ട ചങ്കുള്ള സഖാവ്, പിണറായിയിലെ സഖാവ്, പേര് വിജയൻ എന്ന് പറഞ്ഞിരിക്കുന്ന പോസ്റ്ററിൽ പിണറായി വിജയൻ ആയി ആണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ രൂപത്തെ സാനി യാസ് മാറ്റി എടുത്തിരിക്കുന്നത്.
ദുൽകർ സൽമാനെ ഫീഡൽ കാസ്‌ട്രോ ആയി ചിത്രീകരിച്ച സാനി യാസിന്റെ പോസ്റ്ററുകൾ കുറച്ചു നാൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ പോസ്റ്റർ വന്നിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here