മരണാനന്തരമെങ്കിലും അച്ഛനെതിരായ വിലക്ക് നീക്കണം; താരസംഘടനയ്ക്ക് ഷമ്മി തിലകന്റെ കത്ത്

അന്തരിച്ച പ്രമുഖ നടൻ തിലകനെ വിലക്കിയ അമ്മയുടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടനും തിലകന്റെ മകനുമായ ഷമ്മി തിലകൻ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടനയ്ക്ക് ഷമ്മി തിലകൻ കത്ത് നൽകി.
അഭിപ്രായ പ്രകടനത്തിന്റെ പേരിൽ സംഘനടയിൽ നിന്നും പുറത്താക്കപ്പെട്ട നടൻ തിലകന് മരണശേഷവും വിലക്ക് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഷമ്മി തിലകന്റെ ആവശ്യം. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം നടക്കുമ്പോൾ വെറും പരാമർശങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ട മഹാടൻ തിലകന്റെ വിലക്ക് നീക്കാൻ താര രാജാക്കൻമാർ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ യുവ സംവിധായകൻ ആഷിഖ് അബുവും പ്രതികരിച്ചിരുന്നു. ഇതിന് പിറകെയാണ് ഷമ്മിയുടെ നീക്കം.
മരിച്ചവരുടെ പട്ടികയിൽ നിന്ന് പോലും ഒഴിവാക്കാൻ തിലകൻ ചെയ്ത കുറ്റമെന്തെന്നും ഷമ്മി ചോദിക്കുന്നു
അച്ഛൻ മരിച്ചത് ഒരു സത്യമാണ്. അമ്മയുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് കൊണ്ട് ആ സത്യം ഇല്ലാതാകുന്നില്ല. എന്നിരിക്കെ പേര് പോലും ഒഴിവാക്കുന്നത് വിഷമമുണ്ടാക്കുന്നു. ഇക്കാരണം കൊണ്ട് അമ്മയുടെ ജനറൽ ബോഡി യോഗങ്ങളിൽ താൻ പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. രാജി വച്ച നടിമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ഷമ്മി തിലകൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here