Advertisement

കുടിയേറ്റ നിയമങ്ങള്‍ക്കെതിരെ അമേരിക്കയില്‍ ജനകീയ പ്രക്ഷോഭം

July 1, 2018
0 minutes Read

കുടിയേറ്റക്കാരായ കുടുംബങ്ങളോടുള്ള ട്രംപ് ഭരണകൂടത്തിന്റെ നിലപാടില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. കുടിയേറ്റക്കാരായ കുടുംബങ്ങളെ വേര്‍പിരിക്കുന്ന കുടിയേറ്റ നിയമം മാറ്റി എഴുതണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടികളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.

കുടുംബങ്ങള്‍ ഒരുമിച്ച് കഴിയേണ്ടവര്‍ ആണെന്ന മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. 600 ഓളം മാര്‍ച്ചുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്. കുടിയേറ്റക്കാരായ കുട്ടികളെ വേര്‍പിരിക്കാനുള്ള പഴയ നിയമം തിരുത്തിയെങ്കിലും കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഡോണാള്‍ഡ് ട്രംപ് നടത്തിയ ചില പരാമര്‍ശങ്ങളാണ് പ്രതിഷേധത്തിന്റെ ആക്കം കൂട്ടിയത്.

വിവാദമായ കുടിയേറ്റ നയം നടപ്പിലാക്കുന്ന അമേരിക്കന്‍ ഏജന്‍സിയായ ഐസിഇയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഐസിഇയെ പിരിച്ചുവിടണം എന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരിക്കെയായിരുന്നു ട്രംപിന്റെ ട്വീറ്റ്. കുട്ടികളെ വേര്‍തിരിക്കുന്ന നിയമം പിന്‍വലിച്ചെങ്കിലും  2000 ഓളം കുട്ടികള്‍ ഇപ്പോഴും മാതാപിതാക്കളില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top