Advertisement

‘അക്കിന്‍ഫീവിന് നന്ദി’!!! റഷ്യ ക്വാര്‍ട്ടറില്‍

July 1, 2018
3 minutes Read

മുന്‍ ലോക ചാമ്പ്യന്‍മാരെ ഞെട്ടിച്ച് ആതിഥേയരായ റഷ്യ. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്‌പെയിനെ പരാജയപ്പെടുത്തി റഷ്യ പ്രീക്വാര്‍ട്ടര്‍ കടമ്പ കടന്നു. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം സ്വന്തമാക്കിയ മത്സരം നിശ്ചിത സമയവും പിന്നിട്ട് എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. എന്നാല്‍, എക്‌സ്ട്രാ ടൈമിലും ഗോളുകള്‍ പിറന്നില്ല. തുടര്‍ന്ന് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക്. റഷ്യന്‍ നായകനും ഗോള്‍ പോസ്റ്റ് കാവല്‍ക്കാരനുമായ അക്കിന്‍ഫീവിന്റെ കരുത്തില്‍ ആതിഥേയര്‍ ശക്തരായ സ്‌പെയിനെ വീഴ്ത്തി. പെനല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു റഷ്യയുടെ വിജയം. സ്‌പെയിന്റെ ഒരു ഷോട്ട് അക്കിന്‍ഫീവ് തടുത്തിട്ടത് റഷ്യയ്ക്ക് തുണയായി. സ്വന്തം നാട്ടില്‍ ആര്‍ത്തിരമ്പുന്ന റഷ്യന്‍ കാണികളെ നോക്കി അക്കിന്‍ഫീവും കൂട്ടരും പുഞ്ചിരിച്ചു. സ്പാനിഷ് പട ലോകകപ്പില്‍ നിന്ന് പുറത്തേക്ക്!!!…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top