Advertisement

വട്ടവടയില്‍ ഇന്ന് ഹര്‍ത്താല്‍

July 2, 2018
2 minutes Read
hartal in vattavada

എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജന്‍മനാടായ വട്ടവടയില്‍ ഹര്‍ത്താല്‍. സിപിഐഎമ്മാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വട്ടവടയില്‍ കടകള്‍ അടഞ്ഞുകിടക്കുകയാണ്. വാഹനഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മേഖലയിലെ സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നിട്ടില്ല.

കൊച്ചിയില്‍ നിന്നെത്തിക്കുന്ന അഭിമന്യുവിന്റെ മൃതദേഹം മൂന്നാറില്‍ നിന്ന് വിലാപയാത്രയായി വട്ടവടയില്‍ എത്തിച്ച് സംസ്‌കരിക്കും. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top