മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടു

മഹരാജാസ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കുത്തികൊലപ്പെടുത്തി. ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലായ രണ്ടുപേർ. രാത്രി പന്ത്രണ്ട് മണിയോടെയാണ് അഭിമന്യുവിനും, ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അർജുനും കുത്ത് ഏറ്റത്.
ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള മൂന്നുപേർ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണ് എന്ന് പോലീസ് അറിയിച്ചു. മരിച്ച അഭിമന്യു എസ്എഫ്‌ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗമാണ്. രണ്ടാം വർഷ ഫിലോസഫി ബിരുദ വിദ്യാർത്ഥിയാണ് അഭിമന്യു. ഞായറാഴ്ച വൈകീട്ട് പോസ്റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ ക്യാംപസ് ഫ്രണ്ട് തർക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം നടന്നത്.
അഭിമന്യുവിന് ഒപ്പം കുത്തേറ്റ കോട്ടയം സ്വദേശി അർജ്ജുൻ ചികിൽസയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here