കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് സീറോ മലബാര്‍ സഭ

ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി ലഭിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് സീറോ മലബാര്‍ സഭ. പീഡനത്തിന്റെ ഇരയായ കന്യാസ്ത്രീയില്‍ നിന്ന് കര്‍ദ്ദിനാളിനോ സഭയ്‌ക്കോ പരാതി ലഭിച്ചിട്ടില്ലെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ പിതാവ് കത്ത് നല്‍കിയിട്ടുണ്ട്. ആ കത്തില്‍ മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി ഇല്ലെന്ന് സീറോ മലബാര്‍ സഭ. ജലന്ധര്‍ രൂപത ലത്തീന്‍ റീത്തിന്റെ കീഴില്‍ വരുന്നതിനാല്‍ കര്‍ദ്ദിനാളിനും സീറോ മലബാര്‍ സഭയ്ക്കും ഇടപെടാന്‍ സാധിക്കില്ലെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു. മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരെ തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇന്ന് രാവിലെ പറഞ്ഞിരുന്നു. എന്നാല്‍, ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭാ നേതൃത്വത്തിനും കര്‍ദ്ദിനാളിനും പരാതി നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ നിന്ന് പിന്മാറാന്‍ സഭാ നിര്‍ബന്ധിച്ചെന്നും പീഡനത്തിനിരയായ കന്യാസ്ത്രീ നേരത്തേ മൊഴി നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here