Advertisement

ഐസ്‌ക്രീം പാർലർ കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ ഹൈക്കോടതിയിൽ

July 2, 2018
Google News 0 minutes Read
vs achuthanandan approaches hc in connection with icecream parlor case

ഐസ്‌ക്രീം പാർലർ അട്ടിമറി കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ ഹൈക്കോടതിയിൽ. വി എസിന്റ ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിന് നോട്ടീസയച്ചു.

ഐസ് ക്രീം കേസ് ഉന്നതർ ഗൂഡാലോചന നടത്തി അട്ടിമറിച്ചെന്ന കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കോഴിക്കോട് ടൗൺ പൊലീസ് കേസെടുക്കുകയായിരുന്നു. ഹൈക്കോടതിയിലെ ഒരു മുൻ ജഡ്ജിയെ വരെ സ്വാധീനിച്ചെന്നായിരുന്നു റൗഫിന്റെ ആരോപണം.

സുപ്രീം കോടതി നിർദേശകാരം കേസ് പരിശോധിച്ച വിചാരണക്കോടതി കേസ് തള്ളിയിരുന്നു. വിചാരണക്കോടതി ഹർജിയിലെ വാദങ്ങളും തെളിവുകളും വേണ്ടത്ര കണക്കിലെടുത്തില്ലെന്നാണ് അച്യുതാനന്ദന്റെ വാദം. പുനരന്വേഷണ ഹർജി നൽകാൻ വൈകിയതിലെ കാലതാമസത്തിൽ ഇളവ് അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here