കണ്ണീരടങ്ങാതെ അഭിമന്യുവിന്റെ വീട് ; ആശ്വസിപ്പിച്ച് വിദ്യാഭ്യാസമന്ത്രി

ക്യാംപസ് ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വീട്ടില്‍ കരച്ചില്‍ തോര്‍ന്നിട്ടില്ല. കരഞ്ഞു തളര്‍ന്നു കിടക്കുകയാണ് സഹോദരി കൗസല്യ. കൗസല്യയുടെ വിവാഹ ആവശ്യങ്ങള്‍ക്കായിട്ടുകൂടി നാട്ടിലെത്തി മടങ്ങിയപ്പഴാണ് അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ അച്ഛനും അമ്മയും മകന്‍ നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല.
അഭിമന്യുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വട്ടവടയിലെ വീട്ടിലെത്തി. എത്രയും വേഗം അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടി നിയമത്തിന് മുന്‍പിലെത്തിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍,സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അഭിമന്യുവിന്റെ വീട്ടില്‍ ഏറെനേരം ചെലവഴിച്ചാണ് മന്ത്രി രവീന്ദ്രനാഥ് മടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here