മഞ്ജുവാര്യര്‍ വനിതാ കൂട്ടായ്മയില്‍ നിന്ന് രാജി വച്ചതായി റിപ്പോര്‍ട്ട്

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്ന് മഞ്ജു വാര്യര്‍ രാജിവെച്ചുവെന്ന് റിപ്പോര്‍ട്ട്. ഡബ്ല്യു.സി.സിയില്‍ നിന്ന് രാജിവെച്ച കാര്യംമഞ്ജു വാര്യര്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചുവെന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ രാജിക്കത്ത് ഇ മെയില്‍ വഴി അയച്ചെന്നാണ് സൂചന. അതിന് ശേഷം മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയി. എന്നാല്‍ ഇക്കാര്യം മഞ്ജുവാര്യരോ ഡബ്ല്യൂസിസിയോ സ്ഥിരീകരിച്ചിട്ടില്ല.
ദിലീപും മഞ്ജുവുമായുള്ള പ്രശ്നങ്ങളാണ് ഡബ്യുസിസിയുടെ ഉത്ഭവത്തിന് കാരണമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് മഞ്ജു വാര്യര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അല്‍പം അകന്ന് നിന്നതെന്നാണ് മഞ്ജുവിനോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്. അതേ മൗനം തന്നെയാണ് ഇപ്പോഴും തുടരുന്നത്. സംഘടനയുടെ നിലപാട് തന്നെയാണ് മഞ്ജുവിനും ഉള്ളത്. എന്നാല്‍ ഇത് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങളുടെ പേരിലേക്ക് ശത്രുക്കള്‍ വലിച്ചിഴയ്ക്കുകയാണെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here