Advertisement

‘അടി ഇടി വെടി’; സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് നായകനാകുന്നു!!!

July 3, 2018
1 minute Read

‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഇനി നായകവേഷത്തില്‍. ‘അടി ഇടി വെടി’ എന്ന രസകരമായ പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന ഹ്രസ്വചിത്രത്തിലാണ് മിഥുന്‍ നായകവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മിഥുന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. വിഷ്ണു ഭരതനാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അവിടുത്തെ പോലെ ഇവിടെയും, ഇര, ഇടിയന്‍ കര്‍ത്ത എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് വിഷ്ണു ഭരതന്‍.

യുവാക്കള്‍ക്കിടയില്‍ ഹരമായ ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തെ സമ്മാനിച്ച സംവിധായകനാണ് മിഥുന്‍. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് മിഥുന്‍ ഇപ്പോള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top