Advertisement

ഓണ്‍ ഗോളില്‍ സ്വിസ് ‘ഓഫ്’; സ്വീഡന് ‘സ്വീറ്റ്’ ക്വാര്‍ട്ടര്‍

July 3, 2018
Google News 14 minutes Read

പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സ്വീഡിഷ് പട റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. സ്വീഡിഷ് മുന്നേറ്റത്തിന് തടയിടുന്നതിനിടയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് താരത്തിന്റെ കാലില്‍ തട്ടിയ പന്താണ് ഓണ്‍ ഗോളില്‍ കലാശിച്ചത്.

ആദ്യ പകുതി ആരംഭിച്ചപ്പോള്‍ തന്നെ കളത്തില്‍ മുന്നേറിയത് സ്വിറ്റ്‌സര്‍ലാന്‍ഡായിരുന്നു. തുടക്കത്തില്‍ രണ്ട് സുവര്‍ണാവസരങ്ങളാണ് സ്വീഡനെ തേടിയെത്തിയത്. എന്നാല്‍, ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ആദ്യ പകുതിയിലുടനീളം സ്വിറ്റ്‌സര്‍ലാന്‍ഡ് മികച്ച മുന്നേറ്റമാണ് നടത്തിയത്. ആക്രമിച്ച് കളിക്കുക മാത്രമായിരുന്നു സ്വീഡന്‍ ആദ്യ പകുതിയില്‍ ചെയ്തിരുന്നത്.

രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ മുതല്‍ പരസ്പരം ആക്രമിച്ച് കളിക്കുന്നതില്‍ ഇരു ടീമുകളും മുന്നിട്ടുനിന്നു. എന്നാല്‍, ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരു ടീമുകളുടെയും മുന്നേറ്റങ്ങള്‍ക്ക് സാധിക്കാതെ പോയി.

എന്നാല്‍, മത്സരത്തിന്റെ 66-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ലോകകപ്പ് മോഹങ്ങളെ ഇല്ലാതാക്കിയ സ്വീഡിഷ് ഗോള്‍ പിറന്നു. സ്വിറ്റ്‌സര്‍ലാന്‍ഡ് ബോക്‌സിനു പുറത്ത് ടൊയ്വാനില്‍ നിന്ന് ലഭിച്ച പന്തുമായി ഫോര്‍സ്ബര്‍ഗ് കുതിച്ചു. സ്വിസ് പോസ്റ്റ് ലക്ഷ്യം വെച്ച് ഫോര്‍സ്ബര്‍ഗിന്റെ തകര്‍പ്പന്‍ ഷോട്ട്. ഫോര്‍സ്ബാഗന്റെ ഷോട്ട് തടുക്കാനായി സ്വിസ് ഗോളി ഇടതുവശത്തേക്ക് ഡൈവ് ചെയ്യുന്നു. എന്നാല്‍, പ്രതിരോധിക്കാനുള്ള ശ്രമത്തിനിടയില്‍ പന്ത് സ്വിസ് താരം അക്കന്‍ജിയുടെ കാലില്‍ തട്ടി ഗോള്‍ പോസ്റ്റിലേക്ക്. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സെല്‍ഫ് ഗോള്‍ സ്വീഡന് വിജയത്തിലേക്കുള്ള വഴി തുറന്നു.

സമനില ഗോളിനായി സ്വിറ്റ്‌സര്‍ലാന്‍ഡ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോളടിപ്പിക്കാതിരിക്കുകയായിരുന്നു സ്വീഡിഷ് പ്രതിരോധം. മത്സരത്തിന് അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ഓണ്‍ ഗോള്‍ ആനുകൂല്യത്തില്‍ സ്വീഡന്‍ ക്വാര്‍ട്ടറില്‍. സ്വിറ്റ്‌സര്‍ലാന്‍ഡ് ലോകകപ്പില്‍ നിന്ന് പുറത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here