Advertisement

ബ്രസീലിന്റെ വിജയത്തില്‍ ‘ജനകീയ മുന്നണി’ അസ്വസ്ഥരാണ്; ട്രോളുകള്‍ കാണാം

July 3, 2018
1 minute Read

കുക്കുടന്‍

ആദ്യം ജര്‍മനി പോയി പിന്നെ അര്‍ജന്റീന, പോര്‍ച്ചുഗല്‍, സ്‌പെയിന്‍… ലോകകപ്പില്‍ നിന്ന് വമ്പന്‍മാരെല്ലാം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ശേഷിക്കുന്നത് ബ്രസീല്‍ മാത്രം. പുറത്തായ സ്ഥിതിക്ക് മറ്റെല്ലാ ടീമുകളുടെയും ആരാധകര്‍ ഒന്നിച്ചു. ബ്രസീല്‍ കൂടി ക്വാര്‍ട്ടര്‍ കാണാതെ പുറത്താകാതെ ഞങ്ങള്‍ക്കൊരു സ്വസ്ഥതയും ഇല്ലെന്നായിരുന്നു പുറത്തായ ടീമുകളുടെ എല്ലാ ആരാധകരും മനസില്‍ ഉരുവിട്ടിരുന്നത്.

ബ്രസീലിന്റെ തോല്‍വി പ്രതീക്ഷിച്ച് ലോകകപ്പില്‍ നിന്ന് പുറത്തായ എല്ലാ വമ്പന്‍മാരുടെയും ആരാധകര്‍ ഒരു ‘ജനകീയ മുന്നണി’ വരെ രൂപീകരിച്ചുവത്രേ…ജനകീയ മുന്നണിയുടെ പിന്തുണ ബ്രസീലിന്റെ എതിരാളികളായിരുന്ന മെക്‌സിക്കോ ടീമിനായിരുന്നു. മെക്‌സിക്കോ ജയിക്കാതെ ജനകീയ മുന്നണി ആരാധകര്‍ക്ക് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പക്ഷേ, എന്ത് ചെയ്യാം എല്ലാ വമ്പന്‍മാരേയും പറഞ്ഞുവിട്ട റഷ്യന്‍ ലോകകപ്പ് ബ്രസീലിനെ പിടിച്ചുനിര്‍ത്തിയിരിക്കുകയാണ്. എതിരില്ലാത്ത രണ്ട് ഗോളിന് മെക്‌സിക്കോയെ പരാജയപ്പെടുത്തി ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. കാനറി ട്രോളന്‍മാര്‍ ജനകീയ മുന്നണി ആരാകര്‍ക്കെതിരെ ട്രോളുകളിലൂടെ ആഞ്ഞടിച്ചു.

മൈതാനത്ത് ഇടക്കിടെ ഉരുണ്ടുവീഴുന്ന നെയ്മറായിരുന്നു ട്രോളന്‍മാരുടെ അടുത്ത ഇര. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലെയണല്‍ മെസിയും സൂര്യനും ചന്ദ്രനുമാണെന്നായിരുന്നു നെയ്മര്‍ വിരോധികളുടെ നിഗമനം. അവരൊക്കെ ചേര്‍ന്ന് നെയ്മറെ ഉപമിച്ചത് സീറോ ബള്‍ബിനോടും. എന്നാല്‍, ഇന്ന് ബ്രസീല്‍ മെക്‌സിക്കോയെ പഞ്ഞിക്കിട്ടത് ഇതേ നെയ്മറിന്റെ കരുത്തിലും. ഒരു ഗോളും ഒരു അസിസ്റ്റുമായി നെയ്മര്‍ കളം നിറഞ്ഞു. ഇതൊക്കെ കണ്ട് നിന്ന് ജനകീയ മുന്നണി ആരാധകര്‍ വിജ്രംഭിച്ചു. നെയ്മര്‍ ആരാധകര്‍ അവര്‍ക്ക് കണക്കിന് കൊടുത്തു. എന്നാല്‍, മൈതാനത്തുള്ള ഓവര്‍ വീഴ്ച നെയ്മറിന്റെ കഴിവിന് ഭൂഷണമല്ലെന്നാണ് ന്യൂട്രല്‍ ഫാന്‍സിന്റെ അനുമാനം. എന്തായാലും ഇന്നത്തെ താരം നെയ്മര്‍ തന്നെ. കാറ്റടിച്ചാല്‍ വീഴുമെന്ന് പറഞ്ഞ് കളിയാക്കിയവര്‍ക്കെല്ലാം ചെക്കന്‍ കണക്കിന് മറുപടി നല്‍കി കഴിഞ്ഞു.

 

നെയ്മറിനൊപ്പം ചേര്‍ത്ത് പറയേണ്ട മറ്റൊരു പേരാണ് വില്യന്‍ എന്ന ബ്രസീല്‍ താരത്തിന്റേത്. എന്തൊരു കളിയായിരുന്നു ചെക്കന്‍. കാല്‍പന്ത് ആരാധകരുടെ മനംകവര്‍ന്ന വില്യനും ഇന്നത്തെ ട്രോളുകളില്‍ ഇടം നേടി.

ബ്രസീലിന്റെ മുന്നേറ്റത്തിന് തടയിട്ട മെക്‌സിക്കന്‍ ഗോളി ഒച്ചാവോയെയും ട്രോളന്‍മാര്‍ മറന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top