ഡിജിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ സാക്ഷി നിര്‍ത്തി മുഖ്യമന്ത്രി ‘സദ്യ’ കഴിക്കുന്നു; സത്യാവസ്ഥ ഇതാണ്:

മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ സാക്ഷി നിര്‍ത്തി വിഭവസമൃദ്ധമായ ‘സദ്യ’ കഴിക്കുന്ന ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബര്‍ ലോകത്ത് പ്രചരിക്കുന്നു. മുഖ്യമന്ത്രി ജനറല്‍ ഡയറി എഴുതുന്ന ചിത്രമാണ് സദ്യ കഴിക്കുന്നതായി മോര്‍ഫ് ചെയ്ത് ചിലര്‍ ചേര്‍ന്ന് സൈബര്‍ ലോകത്ത് പ്രചരിപ്പിക്കുന്നത്. ഡയറി ഒപ്പിടുന്ന ഭാഗത്തിന് പകരം മുഖ്യമന്ത്രി സദ്യ കഴിക്കുന്ന പഴയ ചിത്രം വൃത്തിയായി മോര്‍ഫ് ചെയ്തിരിക്കുകയാണ് ഇവിടെ. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇതിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡിജിപി, എഡിജിപി, ഐജി, കണ്ണൂര്‍ എസ്പി തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ മുന്‍പിലിരുന്ന് സദ്യ കഴിക്കുന്നതായാണ് മോര്‍ഫ് ചെയ്ത ചിത്രത്തിലുള്ളത്. പിണറായിയിലെ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ കസേരയിലിരുന്ന് ജനറല്‍ ഡയറിയില്‍ ഉദ്ഘാടനം ചെയ്തതായി രേഖപ്പെടുത്തിയതാണ് ഒറിജിനല്‍ ചിത്രം. ഈ ചിത്രം ആരൊക്കെയോ ചേര്‍ന്ന് സദ്യ കഴിക്കുന്ന രൂപത്തിലേക്ക് മോര്‍ഫ് ചെയ്‌തെടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here