Advertisement

അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാമ്പസ് ഫ്രണ്ടിന്റെ ആക്ഷന്‍ ഫോഴ്‌സ്?

July 4, 2018
0 minutes Read
abhimayu

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാമ്പസ് ഫ്രണ്ടിന്റെ ആക്ഷന്‍ ഫോഴ്‌സാണെന്ന് വ്യക്തമായതായി അന്വേഷണസംഘം. പ്രത്യേക ആയുധ പരിശീലനം നേടിയ സംഘമാണ് ആക്ഷന്‍ ഫോഴ്‌സ്. അഭിമന്യുവിന്റെ ശരീരത്തിലുള്ള മുറിവും ഇക്കാര്യം വ്യക്തമാക്കുന്നു. എതിരാളിയെ ഒറ്റക്കുത്തിന് കൊലപ്പെടുത്തുക എന്ന രീതിയാണ് ആക്ഷന്‍ ഫോഴ്‌സ് സ്വീകരിക്കാറുള്ളത്. കേസിന്റെ വിചാരണ വേളയില്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു സ്വീകരിച്ചിരിക്കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. മാത്രമല്ല കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉപേക്ഷിക്കാത്തതും പരിശീലനം നേടിയ കുറ്റവാളികളുടെ രീതിയാണ്. തീവ്രവാദ സ്വഭാവമുള്ളവര്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പത്ത് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top