ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടുപേര്‍ പിടിയില്‍

ചെന്നൈ ഓവര്‍സീസ് ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. മൂന്നാര്‍ സ്വദേശിയായ ഗൗതമില്‍ നിന്ന് പണം തട്ടിയ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ തെന്നരസന്‍ (36) , ഹെന്റിപയസ് (36) എന്നിവരാണ് പിടിയിലായത്.
സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ ഗൗതവുമായി ബന്ധമുണ്ടാക്കിയത്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി തരപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഒക്ടോബര്‍ 2016 മുതല്‍ മാര്‍ച്ച് 2017 വരെ പല തവണയായി പത്തുലക്ഷം രൂപ ഗൗതമില്‍ നിന്ന് കൈപ്പറ്റി . നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയുമായിരുന്നു ഇടപാട്. ജോലി ലഭിക്കാതെ വന്നതോടെയാണ് ഗൗതം മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ജോലി തട്ടിപ്പ് കൂട്ടുനിന്ന് ഇളമതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മറയൂര്‍ പൊലീസ് തൂത്തുക്കുടിയില്‍ എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here