Advertisement

മതസ്പര്‍ദ്ധ പരാമര്‍ശം; സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

July 5, 2018
0 minutes Read
tp senkumar plae against senkumar denied

മുന്‍ ഡിജിപി സെന്‍കുമാറിനെതിരായ മറ്റൊരു കേസ് കൂടി ഹൈക്കോടതി അവസാനിപ്പിച്ചു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ മതസ്പര്‍ദ്ധ വളര്‍ത്തും വിധമുള്ള പരാമര്‍ശം നടത്തിയെന്നായിരുന്നു കേസ്. എന്നാല്‍, അത്തരം ഉദ്ദേശ്യത്തോടെ പരാമര്‍ശം നടത്തിയിട്ടില്ലെന്നായിരുന്നു സെന്‍കുമാറിന്റെ നിലപാട്. അഭിമുഖത്തിന്റെ ശബ്ദരേഖ പരിശോധിച്ചെന്നും സെന്‍കുമാറിനെതിരെ തെളിവില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കേസ് കോടതി തീര്‍പ്പാക്കിയത്. യൂത്ത് ലീഗ് നേതാവ് നല്‍കിയ പരാതിയിലാണ് സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top