ആലീസ് വധക്കേസില്‍ പ്രതി ഗിരീഷ് കുമാറിന് വധശിക്ഷ
കൊല്ലം കുണ്ടറയിലെ ആലീസ് വധക്കേസില്‍ പ്രതി ഗിരീഷ് കുമാറിന് വധശിക്ഷ. കൊല്ലം ജില്ലാ അഡീഷണല്‍ സെക്ഷന്‍സ് കോടതിയുടേതാണ് വിധി. 2013ലാണ് കേസിന് ആസ്പദമായ സംഭവം. ആലീസിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു. മാനഭംഗപ്പെടുത്തിയ ശേഷമായിരുന്നു കൊല.
ആലീസ് ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. ഭര്‍ത്താവ് വര്‍ഗ്ഗീസ് ഗള്‍ഫിലാണ്. ജയിലില്‍ നിന്ന് ഏതാനും ആഴ്ചകള്‍ മുമ്പ് മാത്രം മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാണു ഗിരീഷ് ഈ കൊല നടത്തിയത്. ജയിലിലെ സഹതടവുകാരില്‍ നിന്നാണ് പ്രതി ആലീസിനെ കുറിച്ച് അറിഞ്ഞത്. കൊലയ്ക്ക് ശേഷം കൊല്ലത്തെ കണ്ണനല്ലൂരില്‍ തന്നെ ഗിരീഷ് സ്വര്‍ണ്ണം വിറ്റു. തുടര്‍ന്ന് കറങ്ങി നടന്ന ഗിരീഷിനെ പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here