‘കരിന്തണ്ട’നായി വിനായകന്‍ എത്തുന്നു

ബ്രിട്ടീഷുകാര്‍ക്ക് വയനാട് ചുരത്തിലൂടെയുള്ള വഴി കാട്ടിക്കൊടുത്ത കരിന്തണ്ടന്റെ ജീവിതം സിനിമയാകുന്നു. വിനായകനാണ് കരിന്തണ്ടനായി വേഷമിടുന്നത്. വഴിയറിയാതെ വയനാടന്‍ കാട്ടിലെത്തിയ ബ്രീട്ടീഷുകാര്‍ക്ക് മലകയറാനുള്ള എളുപ്പവഴി കാട്ടിക്കൊടുത്ത കരിന്തണ്ടന് ഏല്‍ക്കേണ്ടിവന്ന വഞ്ചനയുടെ കഥയാണ് ചിത്രം പങ്കുവെയ്ക്കുന്നത്. ‘കരിന്തണ്ടന്‍’ എന്ന് പേരിട്ടിരിക്കന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കളക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ലീല സന്തോഷ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top