കശ്മീരിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി

ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിൽനിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി. പോലീസ് കോൺസ്റ്റബിൾ ജാവേദ് അഹമ്മദ് ദറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുൽഗാമിലെ പരിവാനിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.
മൃതദേഹത്തിൽ വെടിയുണ്ടകളുടെ പാടുകളുണ്ട്. വ്യാഴാഴ്ച രാത്രിയാണ് കച്ടൂരയിൽനിന്ന് ജാവേദിനെ ഭീകരവാദികൾ തട്ടിക്കൊണ്ടുപോയത്. മെഡിക്കൽ ഷോപ്പിലേക്ക് പോകുന്നതിനിടെയായിരുന്നു ജാവേദിനെ ഭീകരവാദികൾ തട്ടിക്കൊണ്ടുപോയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here