നവാസ് ഷരീഫിന് പത്ത് വര്‍ഷം തടവ്

അഴിമതിക്കേസില്‍ പാക് മുന്‍ പ്രാധാനമന്ത്രിയും പാകിസ്താന്‍ മുസ്ലീം ലീഗ് നേതാവുമായ നവാസ് ഷരീഫിന് പത്ത് വര്‍ഷം തടവ്. പാക് കോടതിയാണ് ശിക്ഷ വിധിച്ചത്. ഷരീഫിന്റെ മകള്‍ മറിയം ഷരീഫിനും ഏഴ് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. മരുമകന്‍ റിട്ട. ലഫ്റ്റന്റ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പാകിസ്താനിലെ അക്കൗണ്ടബിലിറ്റി കോടതിയാണ് ശിക്ഷ വിധിച്ചത്. അവന്‍ഫീല്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഷരീഫിനും കുടുംബത്തിനുമെതിരെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നാഷ്ണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പനാമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതി വിവാദത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ജൂലൈ 28ന് പാക് സുപ്രീം കോടതി നവാസിനെ അയോഗ്യനാക്കി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവക്കേണ്ടി വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here