പെരുമണ്‍ ദുരന്തം; നിഗൂഢതയുടെ മൂന്ന് പതിറ്റാണ്ട്

നാടിനെ നടുക്കിയ പെരുമൺ ദുരന്തത്തിന് ഇന്ന് 30 വയസ്സ് തികഞ്ഞു. ആ വലിയ ദുരന്ത കാഴ്ചകളുടെ നീറുന്ന് ഓര്‍മ്മകള്‍ പതിറ്റാണ്ടു പിന്നിട്ടിട്ടും അപകട കാരണം ഇപ്പോഴും അഷ്ടമുടിക്കായലിലെ ആഴങ്ങളിലെവിടെയോ സുരക്ഷിതമായി ഉറങ്ങുകയാണ്. ടൊര്‍ണാടോ എന്ന ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്ന വിശദീകരണം ദുരന്തത്തില്‍ കൊല്ലപ്പെട്ട 105പേരുടെ കുടുംബാംഗങ്ങള്‍ മാത്രമല്ല, കേരള ജനതപോലും ഇന്നും വിശ്വസിച്ചിട്ടില്ല. പക്ഷേ ഒരു ചെറിയ കാറ്റ് പോലും അപകടസമയത്ത് പെരുമണില്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 1988 ജൂലൈ എട്ടിനായിരുന്നു പെരുമണ്‍ തീവണ്ടി അപകടം. ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഐലന്റ് എക്സ്പ്രസിന്റെ എട്ടു ബോഗികളാണ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്. ഉച്ചക്കു 12.56നായിരുന്നു സംഭവം. 81 കി.മീ വേഗതയില്‍ പാഞ്ഞുവന്ന ട്രെയിന്‍ പാലത്തിലെത്തിയപ്പോള്‍ ബോഗികള്‍ കൂട്ടിയിടിച്ചു കായലിലേക്ക് മറിയുകയായിരുന്നു.
അപകടകാരണം കണ്ടെത്താന്‍ രണ്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടും ടൊര്‍ണാഡോ തന്നെയാണ് കാരണമായി പറഞ്ഞത്. എന്നാല്‍ തങ്ങളറിയാത്ത ഏത് കാറ്റാണ് ഐലന്റ് എക്സ്പ്രസിനെയും അതിലെ 105പേരുടെ ജീവനും കൊണ്ട് പോയതെന്ന ചോദ്യം ഉത്തരം ലഭിക്കാത്ത ചോദ്യമായി ഇപ്പോഴും തുടരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here