Advertisement

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതി; കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍

July 8, 2018
0 minutes Read

ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനകേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരന്‍. ബിഷപ്പിന് ജലന്ധറിലും കേരളത്തിലുമുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ട്. ഇത് കേസ് അട്ടിമറിക്കാന്‍ കാരണമാകും. പരാതി ലഭിച്ചിട്ട് ഇത്ര ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നേവരെ ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും കേസ് അട്ടിമറിക്കാനായി ഗൂഢാലോചന നടത്തുന്നുണ്ട്. സഭാ ബിഷപ്പിനെ സംരക്ഷിക്കുകയാണ്. ഇരയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണം നടക്കുന്നുണ്ടെന്നും സഹോദരന്‍ പറഞ്ഞു. കര്‍ദ്ദിനാളുമായി കന്യാസ്ത്രീ 15 മിനിട്ട് സംസാരിച്ചിട്ടിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ എന്താണ് സംസാരിച്ചതെന്ന് കര്‍ദ്ദിനാള്‍ വെളിപ്പെടുത്തണമെന്നും ഇരയുടെ സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
ആദ്യ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞു
ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; 19 റൗണ്ട് വോട്ടെണ്ണൽ‌
Top