ദിലീപ് പുറത്ത് തന്നെ; മോഹന്‍ലാല്‍

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപ് അമ്മ സംഘടനയില്‍ നിന്ന് പുറത്ത് തന്നെയാണെന്ന് മോഹന്‍ലാല്‍. കുറ്റ വിമുക്തനായി എത്തിയാല്‍ തിരിച്ചെടുക്കും. രാജി വച്ച നടിമാരെ തിരിച്ചെടുക്കുന്ന കാര്യം ജനറല്‍ ബോഡി തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മയുടെ യോഗത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിരവധി സംഘടനകളില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് അമ്മയില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയത്. മമ്മൂട്ടിയുടെ വീട്ടില്‍ കൂടിയ യോഗ തീരുമാനം ഒരിക്കലും ജനറല്‍ ബോഡിയുടെ തീരുമാനം അല്ല. മറിച്ച് അന്ന് ചേര്‍ന്ന അവൈലബില്‍ യോഗമാണ് ദിലീപിനെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ അത് നിയമ സാധുതയില്ലാത്ത നീക്കമായിരുന്നു. ജനറല്‍ ബോഡി മീറ്റിങ്ങിലാണ് അത്തരത്തില്‍ ഒരു തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാല്‍ ദിലീപ് സംഘടനയിലേക്ക് ഇല്ലെന്ന് കത്ത് നല്‍കിയതിനാല്‍ ദിലീപ് പുറത്ത് തന്നെയാണ്.
അമ്മയുടെ 25വര്‍ഷമായ ബൈ ലോ മാറ്റുമെന്നും സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടി ബൈ ലോ പരിഷ്കരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here