Advertisement

എംബിബിഎസ് പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി പാടില്ല; സ്വാശ്രയ കോളജുകൾക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

July 9, 2018
0 minutes Read
fees of four private medical college fixed

എംബിബിഎസ് പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി പാടില്ലന്ന് സ്വാശ്രയ കോളജുകൾക്ക് ഹൈക്കോടതിയുടെ കർശന നിർദേശം. എൻട്രൻസ് കമ്മീഷ്ണർ നിർദേശിച്ചതിൽ കൂടുതൽ ഫീസ് വാങ്ങരുതെന്നും കോടതി നിർദേശിച്ചു. ആദ്യവർഷം തന്നെ 5 വർഷത്തെ മുഴുവൻ ഫീസിനും ബാങ്ക് ഗാരന്റി ആവശ്യപ്പെട്ട കൊല്ലം ട്രാവൻകൂർ കോളജിന്റെ നടപടിക്കെതിരെ വിദ്യാർത്ഥിനി സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.

നവ്യാ രാജീവ് എന്ന വിദ്യാർത്ഥിനിയാണ് മാനേജ്‌മെന്റിനെതിരെ കോടതിയെ സമീപിച്ചത്. ബാങ്ക് ഗ്യാരന്റിയില്ലാതെ വിദ്യാർത്ഥിനിയെ പ്രവേശിപ്പിക്കാൻ കോടതി ഉത്തരവിട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top