ബൊളീവിയന്‍ കോളുകള്‍; ന്യുവാടെല്‍ കമ്പനി പണം തട്ടി

മിസ്ഡ് കോളുകള്‍ വഴി ബൊളീവിയയിലെ ടെലികോം കമ്പനി പണം തട്ടിയതായി കണ്ടെത്തല്‍. മിസ്ഡ് കോൾ വരുന്ന മൊബൈൽ നമ്പറുകൾ ന്യുവാടെൽ ബൊളീവിയ എന്ന കമ്പനിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കമ്പനി അധികൃതരുമായി കമ്മീഷണര്‍ യതീഷ് ചന്ദ്ര ആശയവിനിമയം നടത്തി. തങ്ങളുടെ കമ്പനിയിൽ റജിസ്റ്റർ ചെയ്ത ഒരു ഉപഭോക്താവിന്റെ നമ്പറിൽ നിന്നാണ് മിസ്ഡ് കോളുകളെന്നു കമ്പനി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അയാളുടെ പേരുവിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയില്ല.+59160940305, +59160940365, +59160940101, +59160940410 എന്നീ നമ്പറുകളില്‍ നിന്നാണ് കോള്‍ വന്നത്. തിരിച്ച് വിളിച്ചവര്‍ക്ക് 16രൂപ നഷ്ടപ്പെടുകയും ചെയ്തു. 16രൂപയില്‍ പകുതി കമ്പനിയും ബാക്കി തട്ടിപ്പുകാരനും പങ്കിട്ട് എടുത്തെന്നാണ് സംശയിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here