അമ്മയില്‍ മോഹന്‍ലാല്‍ പറയുന്ന ജനാധിപത്യം ഇല്ലെന്ന് പത്മപ്രിയ

അമ്മയില്‍ ജനാധിപത്യമില്ലെന്ന് നടി പത്മപ്രിയ. ഇന്നലെ നടന്‍ മോഹന്‍ലാല്‍ കൊച്ചിയില്‍ നടത്തിയ മീറ്റ് ദ പ്രസില്‍ പറഞ്ഞ കാര്യങ്ങളെ തള്ളിയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. രണ്ട് പേരുടെ രാജി കത്ത് മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് മോഹന്‍ലാല്‍ പറയുന്നത് ശരിയല്ല. ആക്രമിക്കപ്പെട്ട നടിയും രമ്യ നമ്പീശനും മാത്രമല്ല, റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് കിട്ടിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല.
അമ്മ ഭാരവാഹിത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍വ്വതി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ അമ്മ സെക്രട്ടറി പാര്‍വതിയെ പിന്തിരിപ്പിച്ചു. ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍ ബോഡിയോഗം സംഘടന ചേരുന്നതെന്നും പത്മപ്രിയ കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here