Advertisement

സാമൂഹിക പ്രശ്‌നങ്ങളിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല; ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടി നൽകി ഷാരുഖ് ഖാൻ

July 10, 2018
8 minutes Read
SRK epic reply to why he keeps Mum On Social Issues

പലപ്പോഴും തന്റെ പേര് കാരണം വിവാദങ്ങളിൽ നിറയാറുള്ള ആളാണ് ഷാരുഖ് ഖാൻ. അതുകൊണ്ട് തന്നെ തന്റെ പേരിൽ എന്ത് പുതിയ പ്രശ്‌നമാണ് വന്നിരിക്കുന്നത് എന്നറിയാൻ എന്നും രാവിലെ എഴുനേറ്റ് ആദ്യം ചെയ്യുന്നത് ഫോണ് നോക്കലാണെന്ന് ഷാറുഖ് ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. താൻ ഒരു കാര്യത്തിൽ അഭിപ്രായം പറഞ്ഞാലും ഇല്ലെങ്കിലും താൻ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാറുണ്ടെന്നും താരം പറയുന്നു.

എന്നാൽ ഇത്തവണ ഷാരുഖ് വാർത്തകളിൽ നിറഞ്ഞത് താരം ട്വിറ്ററിൽ കൊടുത്ത മറുപടി കാരണമാണ്. കാശ്മീർ സംഘർഷം, ബംഗാൾ സംഘർഷം, റോഹിംഗ്യൻ പ്രശ്‌നം, ദക്ഷിണേന്ത്യയിൽ നടക്കുന്ന മതപരിവർത്തനം എന്നീ വിഷയങ്ങളെ കുറിച്ച് എന്തുകൊണ്ടാണ് ഷാരുഖ് പ്രതികരിക്കാത്തത് ? മേക്കപ്പിലും ഫാഷൻ വസ്ത്രങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുകയാണോ നിങ്ങൾ ? ഇതായിരുന്നു ട്വിറ്ററിൽ വന്ന ചോദ്യം. ‘ആസ്‌ക്ക് എസ്ആർകെ’ യുടെ ഭാഗമായായിരുന്നു ചോദ്യം വന്നത്.

‘ഞാൻ നിങ്ങൾക്ക് മറുപടി തന്നേനെ, പക്ഷേ എന്റെ മറുപടി ലഭിക്കാൻ മാത്രം ഫാഷനബിൾ വസ്ത്രത്തിലാണോ നിങ്ങളെന്ന് എനിക്കറിയില്ല’ – ഇതായിരുന്നു ഷാരുഖിന്റെ മറുപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top