സ്‌കൂൾ ഫീസ് അടച്ചില്ല; 59 നേഴ്‌സറി കുട്ടികളെ ബേസ്‌മെന്റിൽ പൂട്ടിയിട്ടു

സ്‌കൂൾ ഫീസ് അടക്കാത്തതിന് 59 നേഴ്‌സറി കുട്ടികളെ ബേസ്‌മെന്റിൽ പൂട്ടിയിട്ടു. ഡൽഹിയിലാണ് സംഭവം.
നിശ്ചിത സമയത്തിനുള്ളിൽ ഫീസ് കൊടുത്തില്ലെന്നുപറഞ്ഞാണ് 59 നേഴ്‌സറി കുട്ടികളെ പൂട്ടിയിട്ടത്.
ഡൽഹിയിലെ റാബിയ ഗേൾസ് സ്‌കൂളിലെ 16 പെൺകുട്ടികളെയാണ് അധികൃതർ തുടർച്ചയായ അഞ്ച് മണിക്കൂർ പൂട്ടിയിട്ടത്. രാവിലെ ഏഴര മുതൽ ഉച്ചയ്ക്കു പന്ത്രണ്ടര വരെ സ്‌കൂളിലെ ബേസ്‌മെൻറിൽ വിദ്യാർഥികളെ പൂട്ടിയിടുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. രക്ഷിതാക്കൾ എത്തിയതിനു ശേഷമാണ് കുട്ടികളെ പുറത്തിറക്കിയത്. പൊള്ളുന്ന ചൂടിൽ യാതൊരു ദയയുമില്ലാതെയാണ് വിദ്യാർത്ഥികളെ നിർത്തിയതെന്നും, പലരും ക്ഷീണവും വിശപ്പും ദാഹവും കൊണ്ട് കരയുകയായിരുന്നെന്നും അവർ പറഞ്ഞു.
രക്ഷിതാക്കളുടെ പരാതിയിൽ സ്‌കൂൾ അധികൃതർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here