Advertisement

നാളെ കൂടി അവധി താ സാര്‍, പ്രൊഫഷണല്‍ സ്റ്റുഡന്‍സും കുട്ടികളല്ലേ സാര്‍? എറണാകുളം കളക്ടറുടെ ഫെയ്സ് ബുക്കിലെ ‘അവധി അപേക്ഷകള്‍’

July 11, 2018
Google News 2 minutes Read
fb collector

പൊന്നു സാറേ നല്ലോണം പഠിച്ച് സാറിനെ പോലെ വല്യ ആളായി തീരണം എന്നാണ് എന്റെ ആഗ്രഹം. രാവിലെ മുതല്‍ തുടങ്ങിയ മഴ ആണ്. ഇനി നാളെ ഞാന്‍ സ്ക്കൂളില്‍ പോയി അബദ്ധവശാല്‍ വല്ല ഒഴുക്കുള്ള തോട്ടിലോ കുളത്തിലോ വീണ് മരിച്ചാല്‍ ഈ സമൂഹത്തിന് കിട്ടേണ്ട നല്ലൊരു മുത്തിനെ നിങ്ങള്‍ക്ക് നഷ്ടമാകും, ഒരു അവധി തരുമോ?

കൊച്ചി കളക്ടറുടെ ഫെയ്സ് ബുക്ക് പേജില്‍ ഇന്നലെ അവധി ചോദിച്ച് വരുന്ന മെസേജുകളില്‍ ഒന്ന് മാത്രമാണിത്. കനത്ത മഴയെ തുടര്‍ന്ന് ചൊവ്വാഴ്ച എറണാകുളം ജില്ലയിലെ സ്ക്കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച കൂടി അവധി ലഭിക്കാനാണ് ഈ അപേക്ഷകള്‍. ഇന്നലെ വൈകിട്ട് മലങ്കര ഡാമിലെ ഷട്ടര്‍ തുറന്നത് സംബന്ധിച്ച് കളക്ടര്‍ ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റിലാണ് അവധിയപേക്ഷകള്‍ കുന്ന് കൂടിയത്.
അപേക്ഷകള്‍ ഇങ്ങനെ

Collector Kollam please come to the stage

സാറെ അടുത്ത ഇലക്ഷന് സർ പെരുമ്പാവൂരിൽ നില്ക്കു ഞങ്ങൾ ജയിപ്പിക്കും

ജോലിക്ക് പോകുന്നവർക്ക് കൂടി അവധി തരാൻ കനിവുണ്ടാവണം വിപ്ലവ സിംഹമേ …

ടാ… പിള്ളേരേ…. ഓവറാക്കി ചളമാക്കല്ലേ.. നന്നായിത്തന്നെ മഴ പെയ്യുന്നുണ്ട്.. ഇനി പ്രഖ്യാപിക്കാൻ വെച്ച അവധി ഈ കമന്റൊക്കെ വായിച്ചാൽ കലക്‌ടർ ഇനി ഒഴിവാക്കിയേക്കും

സർ, ഇന്ന് സെമി ഫൈനൽ ഇൻഡ്. ഒന്നവധി താ..? പിന്നെ നല്ല മഴയും പെയ്യുന്നുണ്ട്..

സാറേ എന്റെ വീട് മുവാറ്റുപുഴയുടെ തീരത്തു ആണ് സാറേ എവിടെ ഭയങ്കര വെള്ളമാണ് സാറേ, യൂണിഫോം ഉണങ്ങിയട്ടില്ല നാളെ കൂടി അവധി തരുമോ സാറേ സാറിന്റെ ഒരു yes കൊണ്ട് അനേകം കുട്ടികൾക്ക് സന്തോഷം ആവുമെങ്കിൽ yes പറഞ്ഞുകൂടെ

സാര്‍ കൊല്ലം കളക്ടറോട് കൂടി പറയുമോ അവധി ഞങ്ങള്‍ക്കും തരാന്‍

ഇവിടെ ഭയങ്കര മഴയാണ്, രണ്ട് ദിവസം കൊണ്ട് സാറിന്റെ പേജിന്റെ ലൈക്ക് കൂട്ടിയത് ഞങ്ങളാണ് നാളെ കൂടി അവധി തന്നാല്‍ 10kലൈക്ക് ‘ഷുഗര്‍’

ഏഴ് മണിയോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍ പോസ്റ്റ് ഇടുന്നത്. ഇതിന് താഴെയും തമാശ നിറഞ്ഞ കമന്റുകളാണ്.

അവയില്‍ ചിലത് ഇങ്ങനെ
@collector kollam കണ്ടു പടി കണ്ടാ പോസ്റ്റ് ഇട്ട് പിള്ളേർ 2,3k അടിക്കുന്നത്…ലൈക്ക് വേണേൽ നാളെ അവധി എന്നു ഒരു ഒറ്റ വരി പോസ്റ്റ് ഇട്..2.5k ലൈക്ക് ഉറപ്പ് കമെന്റ് വേറെ….ഞങ്ങൾക് നിർബന്ധം ഒന്നുമില്ല പിന്നെ സാർ വേറെ ആരുടേം മുന്നിൽ ചെറുത് ആക്കണ്ടാ എന് കരുതി പറഞ്ഞെന്നേ ഉള്ളൂ.. ഇനി എല്ലാം സാറിന്റെ ഇഷ്ട്ടം

സാറേ വെള്ളിയാഴ്ച അക്കൗണ്ടൻസി എക്സാം ആണ്.സർ കനിയണം പ്ലീസ്

ഒരു ആഴ്ചക്കുള്ള അവധി ഒന്നിച്ചു തരവോ….. പണ്ട് ഷെയ്ഖ് പരീത് എന്ന ഒരു കളക്‌ടർ ഉണ്ടായിരുന്നു…. ഒരു മാസം ഒക്കെ ആണ് അടുപ്പിച്ചു അവധി വന്നത് കോളേജ് ഒക്കെ ?

നന്ദിയുണ്ട്. ഒരുപാടു നന്ദിയുണ്ട്.സാറിന്റെ ഒരു photo തരുവാണേൽ ഞാൻ അത് frame ചെയ്തെടുത്ത് പൂജ ചെയ്തോളാം………


സാറെ ഇന്നും നല്ല മഴ ഉണ്ട്… നാളെ ഒരു കല്യാണവും ഉണ്ട്  സാർ ഒന്ന് കനിയണം???
കനത്ത മഴ തുടരുന്ന സാഹചര്യത്തില് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് സർ അവധി തന്നു….എന്നാൽ ചില പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിൽ ടീച്ചേർസ് ചെല്ലണം എന്ന്…. സർ ടീച്ചർമാർക്കും മഴ ബാധിക്കില്ലേ……. ടീച്ചേർസ് എങ്ങനെ എത്തും…… മിനിസ്റ്റർ അവധി തന്നാൽ ടീച്ചേർസ് വരണ്ടാ…. എന്നാൽ കളക്ടര് അവധി തന്നാൽ വരണം എന്ന്…… അങ്ങനെ ആണെകിൽ ശെനി ആഴ്ച ക്ലാസ്സ്‌ ഉണ്ട് എന്ന കളക്ടര് പറഞ്ഞാൽ ടീച്ചേർസ് പോകണ്ടാലോ അല്ലെ സർ…….. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here