‘അവര്‍ സന്തുഷ്ടരാണ്’; ലോകത്തിന് തായ്‌ലാന്‍ഡില്‍ നിന്ന് ആശ്വാസകാഴ്ച (ചിത്രങ്ങള്‍)

തായ്‌ലാന്‍ഡിലെ തം ലുവാംഗ് ഗുഹയില്‍ നിന്ന് 18 ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെടുത്തിയ കുട്ടികളുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ലോകത്തിന് ആശ്വാസകാഴ്ച. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു.
ആശുപത്രി വസ്ത്രവും മാസ്‌കും ധരിച്ച് ഇരിക്കുന്ന കുട്ടികള്‍ സന്തോഷത്തോടെ കാമറയില്‍ നോക്കി കൈ വീശുന്നത് ചിത്രങ്ങളില്‍ കാണാം.
ചിലര്‍ക്ക് ശ്വാസകോശത്തില്‍ അണുബാധ ബാധിച്ചതിനെ തുടര്‍ന്നാണ് മാസ്‌ക് ധരിച്ചിരിക്കുന്നത്. ആശുപത്രിയില്‍ വച്ച് കുട്ടികളെ കാണാനും സംസാരിക്കാനും മാതാപിതാക്കള്‍ക്കും അവസരം ലഭിച്ചു.
ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എല്ലാവരെയും സന്തോഷിപ്പിക്കുന്നതാണ്. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം കുട്ടികള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here