വിവാദം അവസാനിക്കുന്നു; ‘ഉപ്പും മുളകും’ സംവിധായകനെ മാറ്റി
ഫ്ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന കേരളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരയായ ‘ഉപ്പും മുളകും’ വിവാദങ്ങൾ അവസാനിക്കുന്നു. നായികനടിയുടെ പരാതി പരിശോധിച്ച ചാനൽ മാനേജ്മെന്റ് ആര്‍. ഉണ്ണികൃഷ്ണനെ സംവിധാന ചുമതലയിൽ നിന്നും മാറ്റി. ചാനല്‍ എം.ഡി ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫ്ളവേഴ്‌സ് ചാനലിലെ ക്രിയേറ്റീവ് വിഭാഗത്തിലെ ഉന്നത പദവിയിലുള്ള വ്യക്തി നേരിട്ടായിരിക്കും ഉപ്പും മുളകിന്റെ സംവിധാന ചുമതല നിർവഹിക്കുക.
ഉപ്പും മുളകും പരമ്പരയിലെ അഭിനേത്രി ഉന്നയിച്ച പരാതിയിൽ നിയമ നടപടികൾ പുരോഗമിക്കുന്നതിനാല്‍ ഇതേകുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നും ശ്രീകണ്ഠൻ നായർ കൂട്ടിച്ചേര്‍ത്തു. അതേ സമയം, ജനപ്രിയ പരമ്പരയായ ഉപ്പും മുളകും ഇപ്പോഴുള്ള എല്ലാ താരങ്ങളെയും നിലനിര്‍ത്തി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here